ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി കോണ്‍ഗ്രസ് മാറി: മുഖ്യമന്ത്രി 

നേതാക്കൾ അടക്കം കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ ഇനിയും ബി.ജെ.പിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-03-14 13:57 GMT

ടോം വടക്കൻ ബി.ജെ.പിയിലേക്ക് പോയതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിനെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി കോണ്‍ഗ്രസ് മാറി. നേതാക്കൾ അടക്കം കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ ഇനിയും ബി.ജെ.പിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News