'ഇരട്ടച്ചങ്ക് വേണ്ട, നല്ല ഒരു ഹൃദയം മതി'; യുഡിഎഫിന് വോട്ട് തേടി ദൃശ്യം 2 താരം

നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി ഇ ഗഫൂറെന്ന് ദൃശ്യം 2 താരം ശാന്തി മായാദേവി

Update: 2021-03-29 14:16 GMT

കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി ഇ അബ്ദുല്‍ ഗഫൂറിന് വോട്ട് അഭ്യര്‍ഥിച്ച് ദൃശ്യം 2 താരം അഡ്വ ശാന്തി മായാദേവി. പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരെടുത്ത് പറയാതെ ശാന്തി മായാദേവി വിമര്‍ശിച്ചു.

നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള, നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടച്ചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി ഇ ഗഫൂര്‍

Advertising
Advertising

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് അബ്ദുല്‍ ഗഫൂര്‍. ഇബ്രാഹിംകുഞ്ഞ് ശാന്തി മായാദേവിയുടെ പ്രസംഗത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പി രാജീവാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പാലാരിവട്ടം പാലവും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫിലുണ്ടായ എതിര്‍പ്പുമെല്ലാം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചാരണം.

ദൃശ്യം 2ല്‍ അഭിഭാഷകയായാണ് ശാന്തി മായാദേവി എത്തിയത്. ജോര്‍ജുകുട്ടിയുമൊത്തുള്ള കോടതി രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജീവിതത്തിലും അഭിഭാഷക തന്നെയാണ് ശാന്തി.

"നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു ചിരിക്കുന്ന മുഖത്തെയാണ് വേണ്ടത് " അഡ്വ:...

Posted by VK Ebrahim Kunju on Saturday, March 27, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News