നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് നാല് പുതിയ വാഹനങ്ങൾ വാങ്ങാൻ 48 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാനത്ത് നിലവിലുള്ള ചെലവ് ചുരുക്കൽ ഉത്തരവുകളിൽ ഇളവ് വരുത്തിയാണ് നടപടി

Update: 2025-08-31 05:09 GMT

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് നാല് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ 48 ലക്ഷം രൂപ അനുവദിച്ചു. ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ആഗസ്റ്റ് 28-ന് പുറത്തിറക്കി. സംസ്ഥാനത്ത് നിലവിലുള്ള ചെലവ് ചുരുക്കൽ ഉത്തരവുകളിൽ ഇളവ് വരുത്തിയാണ് നടപടി.

വാഹനങ്ങൾ വാങ്ങുന്നതിനായി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് മേയ് എട്ടിന് ഫയൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ധനവകുപ്പിന്റെ നടപടി. 2025-26 ബജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാണ് അധിക തുക അനുവദിച്ചിരിക്കുന്നത്.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News