കൊറ്റംകുളങ്ങര ചമയവിളക്കിനിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുവയസുകാരി മരിച്ചു
വടക്കുംഭാഗം സ്വദേശികളായ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്.
Update: 2024-03-25 03:09 GMT
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. വടക്കുംഭാഗം സ്വദേശികളായ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം.
വണ്ടിക്കുതിര വലിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ആളുകൾ ചിതറിയോടുകയും ചെയ്തു. അച്ഛനൊപ്പമായിരുന്ന ക്ഷേത്ര തിരക്കിൽപ്പെടുകയും കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോവുകയുമായിരുന്നു.