മലപ്പുറത്ത് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ കച്ചവടക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി

സാരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Update: 2025-09-10 05:29 GMT

മലപ്പുറം: മലപ്പുറത്ത് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ശീതളപാനീയ വില്‍പ്പനക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി. താനൂരിലാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്.

സാരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.

ടിക്കറ്റും രേഖയും കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അഷ്‌കര്‍ തയ്യാറായില്ല. തുടര്‍ന്ന് നടപടിയെടുക്കുമെന്ന് ടിടിഇ പറഞ്ഞു. പിന്നാലെയാണ് അഷ്‌കര്‍ എടുത്ത് ചാടിയത്. താനൂര്‍ ചിറക്കലിലെ ഓവുപാലത്തില്‍ നിന്നാണ് പിന്നീട് ഇയാളെ കണ്ടെത്തിയത്. ഗുരുതരമായി കൈക്കും മുഖത്തും പരിക്കേറ്റിരുന്നു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News