വയനാട് ഗോവിന്ദമൂല ചിറയിൽ യുവാവ് മുങ്ങി മരിച്ചു

ചിറയിൽ മീൻ പിടിക്കാനെത്തിയപ്പോഴായിരുന്നു അപകടം

Update: 2023-02-15 16:48 GMT
Advertising

സുൽത്താൻ ബത്തേരി: വയനാട് ഗോവിന്ദമൂല ചിറയിൽ യുവാവ് മുങ്ങി മരിച്ചു. മലവയൽ സ്വദേശി ചൂരക്കുനി ഷാലു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മലവയൽ സ്വദേശി നീലമാങ്ങ കോളനിയിലെ അനീഷിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ചിറയിൽ മീൻ പിടിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.ചൂണ്ടയിടുന്നതിനിടെ ഇരുവരും ചിറയിലേക്ക് തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News