മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു

റിതാന്‍റെ നെഞ്ചിൽ മൂന്ന് തവണ വെടിയേറ്റതിന്‍റെ പാടുകളുണ്ട്

Update: 2023-04-22 11:49 GMT

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിൽ (28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചെമ്പകുത്ത് മലയുടെ മുകളിൽ നിന്നാണ് റിതാന്‍റെ മൃതദേഹം കണ്ടെത്തിയത്. റിതാന്‍റെ ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റതിന്‍റെ പാടുകളുണ്ട്. നെഞ്ചിനും വയറിനും ഇടയിലാണ് മുറിവേറ്റ പാടുകള്‍ ഉള്ളത്. ഫോറൻസിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. 

സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി.  റിതാനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം മഞ്ചേരി മെഡിക്കൽ കേളേജിലേക്ക് മാറ്റി. 

Advertising
Advertising
Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News