പൊന്നാനിയില്‍ വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

പൊന്നാനി സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന മുഹമ്മദ് അസ്‌ലമിനാണ്(20) പരിക്കേറ്റത്

Update: 2021-06-01 05:39 GMT

പൊന്നാനിയിൽ വ്യായാമത്തിന് വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന മുഹമ്മദ് അസ്‌ലമിനാണ്(20) പരിക്കേറ്റത്.

നിലത്തു വീണിട്ടും മർദ്ദനം തുടർന്നുവെന്നും മുഹമ്മദ് അസ്ലം പറയുന്നു. അതേസമയം പൊലീസിനെ കണ്ട് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റതാണെന്ന് പൊലീസ് വിശദീകരണം. കയ്യിലും കാലിലും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വ്യായാമത്തിന് വീടിനുമുന്നിൽ നടക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസ് ലാത്തി കൊണ്ട് മർദ്ദിച്ചെന്ന് അസ്‍ലം പറഞ്ഞു. നിലത്തു വീണിട്ടും മർദ്ദനം തുടർന്നു. മർദ്ദനം ഉണ്ടായോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊന്നാനി സി.ഐ അറിയിച്ചു. 


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News