യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത കുറുവ സംഘമെന്ന് എ.എ റഹീം
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി പിരിക്കുന്ന തുകയാണ് യൂത്ത് കോൺഗ്രസിന് ആകെ ലഭിച്ചത്
Update: 2025-07-15 06:20 GMT
കൊച്ചി: ചൂരൽമല പുനരധിവാസത്തിൽ നിന്ന് കൈയിട്ടുവാരിയ യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത കുറുവ സംഘമെന്ന് എ.എ റഹീം എം.പി. ജനങ്ങൾക്ക് യൂത്ത് കോൺഗ്രസിൽ വിശ്വാസ്യത നഷ്ടപ്പെട്ടു.
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി പിരിക്കുന്ന തുകയാണ് യൂത്ത് കോൺഗ്രസിന് ആകെ ലഭിച്ചത്. പിജെ കുര്യനെ വിമർശിക്കാൻ യൂത്ത് കോൺഗ്രസിന് എന്ത് യോഗ്യത. സഹിഷ്ണുത നഷ്ടപ്പെട്ട ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി.
അച്ഛനേക്കാൾ പ്രായമുള്ള പിജെ കുര്യനെ യൂത്ത് കോൺഗ്രസ് തെറിവിളിക്കുന്നു. തെറി വിളിക്കുന്നവർ ജനിക്കുന്നതിനു മുൻപ് കൊടിപിടിച്ച ആളാണ് പിജെ കുര്യൻ