തോക്കേന്തിയ കമാന്റോ പടയുമായി ഒരു മുഖ്യൻ നാട് ഭരിച്ച കാലമുണ്ടായിരുന്നു; പ്രതിപക്ഷത്തിനെതിരെ എ.എ റഹീം

ഇന്ന് കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കനത്ത സുരക്ഷയൊരുക്കിയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് എ.എ റഹീമിന്റെ മറുപടി.

Update: 2022-06-11 15:52 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സുരക്ഷ നൽകിയതിനെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ എ.എ റഹീം എം.പി. ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകളുമായി കമാന്റോകൾ കാവൽനിന്ന ഒരു മുഖ്യൻ നാട് ഭരിച്ചകാലം ഉണ്ടായിരുന്നുവെന്നാണ് എ.എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഇടതുമുന്നണി ഉമ്മൻ ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ കാലത്താണ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചത്. അന്ന് കേരള പൊലീസിലെ പ്രത്യേക പരിശീലനം നേടിയ കമാൻഡോകളാണ് ഉമ്മൻ ചാണ്ടിക്ക് സുരക്ഷയൊരുക്കിയിരുന്നത്. തോക്കേന്തിയ 15 കമാൻഡോകളാണ് ഒരേസമയം മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ അന്ന് രംഗത്തുണ്ടായിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം.

മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത.

തോക്കേന്തിയ കമാന്റോപടയുമായി

ഒരു മുഖ്യൻ

നാട് ഭരിച്ചകാലം.

അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ

ഉപയോഗിക്കുന്ന തോക്കുകൾ!

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News