മലപ്പുറം താനാളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

തൃശൂർ ചെറിയേക്കര സ്വദേശി ജെയ്സൺ, മാറമ്പള്ളി ലക്ഷംവീട് കോളനി സ്വദേശി ശ്രീക്കുട്ടൻ എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2024-04-01 16:43 GMT
Editor : Shaheer | By : Web Desk
അറസ്റ്റിലായ പ്രതികള്‍
Advertising

മലപ്പുറം: താനാളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കര ജെയ്സൺ(54), മാറമ്പള്ളി വാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പിൽ ശ്രീക്കുട്ടൻ (27) എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

താനാളൂർ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂർ അമ്മംകുളങ്ങര ദേവിക്ഷേത്രത്തിലുമാണു ഫെബ്രവരി 17നു പുലർച്ചെ മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് താനാളൂർ നരസിംഹ ക്ഷേത്രത്തിലെയും മീനടത്തൂർ അമ്മംക്കുളങ്ങരെ ദേവിക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളിൽനിന്നും ക്ഷേത്ര ഓഫിസിൽനിന്നും പണവും മൊബൈലും ഉള്‍പ്പെടെ കവര്‍ന്നത്. സംഭവങ്ങളില്‍ താനൂർ പൊലീസ് കേസെടുത്തിരുന്നു.

തുടർന്ന് താനൂർ ഡിവൈ.എസ്.പി ബന്നി വി.വിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ഇതിലാണു പ്രതികളെ പിടികൂടാനായത്. അറസ്റ്റ് ചെയ്ത പ്രതികളെ ക്ഷേത്രങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. താനൂർ എസ്.ഐ അജിത്ത്, എസ്.ഐ മണികണ്ഠൻ, എസ്.ഐ ജയപ്രകാശ്, സിനീയർ സിവിൽ പൊലീസ് ഓഫീസർ സലേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

പ്രതികളുടെ പേരിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.

Summary: The police have arrested the accused who stole from temples in Tanalur, Malappuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News