Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: ചായക്കടയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. ആലപ്പുഴ സ്വദേശി ശ്യാം പാസ്‌ക്കലിനെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. രാജാജി നഗര്‍ സ്വദേശി ലിജേഷ് ബാബുവിനാണ് പരിക്കേറ്റത്. ചുടുകട്ട കൊണ്ട് തല അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതിയെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. വാഹനമോഷണം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലും ശ്യം പ്രതിയാണ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്.