നടൻ ഒറ്റാൽ വാസവൻ അന്തരിച്ചു

രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം

Update: 2022-04-14 12:22 GMT
Editor : Dibin Gopan | By : Web Desk
Advertising

ആലപ്പുഴ:ഒറ്റാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവൻ (ഒറ്റാൽ വാസവൻ - 76) അന്തരിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

2014 ൽ പുറത്തിറങ്ങിയ ഒറ്റാലിൽ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവൻ അവതരിപ്പിച്ചത്. ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ് കപ്പൽ മാ (ഷോർട്ട് ഫിലിം) എന്നിവയിലും വാസുദേവൻ അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News