പള്‍സര്‍ സുനിയുടെ കത്ത്; നടിയെ അക്രമിച്ച കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്തു

ആലുവയിലെ സ്വകാര്യ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു

Update: 2022-06-21 07:49 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെയും ആലുവയിലെ സ്വകാര്യ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൾസർ സുനി എഴുതിയ കത്തുമായി ബന്ധപ്പെട്ടാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. പൾസർ സുനി ദിലീപിന് അയച്ച എന്ന പേരിൽ പ്രചരിച്ച കത്തിൽ സിദ്ദിഖിന് വേണ്ടി ചെയ്ത ചില കാര്യങ്ങളെ കുറിച്ചും 'അമ്മ' സംഘടനയിൽ നടക്കുന്ന ചില കാര്യങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാന്‍ വേണ്ടിയാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്.

ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

Advertising
Advertising

ദിലീപിന്റെ സഹോദരി ഭർത്താവായ സുരാജിൻന്റെ ശബ്ദ സംഭാഷണം കുറച്ചുനാൾ മുമ്പ് പുറത്തുവന്നിരുന്നു. അതിൽ സംഭവം നടന്ന 2017 ഫെബ്രുവരി 14 മുതൽ  ദിലീപ് ഡോ. ഹൈദരലിയുടെ ചികിത്സയിലാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഒപ്പം തന്നെ അതുമായി ബന്ധപ്പെട്ട് എന്തെല്ലാം തരത്തിലുള്ള മൊഴികളാണ് കോടതിയിൽ പറയേണ്ടത് എന്ന് സുരാജ് ഹൈദരാലിക്ക് പറഞ്ഞു പഠിപ്പിക്കുന്ന ആ ചില ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഡോ.ഹൈദരാലി ഉൾപ്പെടെയുള്ളവരുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News