വയനാട്ടിൽ ആദിവാസി മധ്യവയസ്‌കന് തൊഴിലുടമയുടെ മർദനം

കൂലി കൂട്ടിച്ചോദിച്ചതിന് തൊഴിലുടമയായ അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷ് മർദിച്ചുവെന്നാണ് പരാതി

Update: 2023-02-15 09:19 GMT

അമ്പലവയൽ: വയനാട് അമ്പലവയലിൽ കൂലി കൂടുതൽ ചോദിച്ച ആദിവാസി മധ്യവയസ്കനെ തൊഴിലുടമ മർദിച്ചു. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് കഴിഞ്ഞ ദിവസം ക്രൂര മർദനമേറ്റത്. കൂലി കൂട്ടിച്ചോദിച്ചതിന്  തൊഴിലുടമയായ അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷ്  മർദിച്ചുവെന്നാണ് പരാതി.

മുഖത്ത് ചവിട്ടേറ്റ ബാബുവിന്റെ താടിയെല്ലിന് പൊട്ടലേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് . ബാബുവിനെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി.കോളജിലേക്കും മാറ്റി.

തൊഴിലുടമയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്.സി.എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News