ആവശ്യങ്ങൾ എസ്‌ഐടി പരിഗണിച്ചില്ല; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വീണ്ടും കോടതിയെ സമീപിച്ച് കുടുംബം
പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ കുറ്റപത്രത്തിലുണ്ടെന്നും കുടുംബം
Update: 2025-08-05 11:52 GMT
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം വീണ്ടും കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ എസ്‌ഐടി അന്വേഷിച്ചില്ലെന്നും നിലവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നും സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.
നവീന്റെ ഭാര്യ മഞ്ജുഷയാണ് കോടതിയെ സമീപിച്ചത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്.
നേരത്തെയും കുറ്റപത്രത്തിനെതിരെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമർപ്പിച്ചത് ദുരുദ്ദേശപരമാണെന്നാണ് കുടുബം ആരോപിച്ചിരുന്നത്.
watch video: