ആലപ്പുഴയില്‍ മദപ്പാടിലായിരുന്ന ആനയെ തളയ്ക്കുന്നതിനിടെ പാപ്പാന്‍ കുത്തേറ്റ് മരിച്ചു
ഞായറാഴ്ചയാണ് ഇടപ്പോൺ സ്വദേശി മുരളീധരന് കുത്തേറ്റത്
Update: 2025-09-01 01:59 GMT
ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഇടപ്പോൺ സ്വദേശി മുരളീധരൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്.മദപ്പാടിലായിരുന്ന ആനയെ തളയ്ക്കാനാണ് മുരളി എത്തിയത്.
മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ആനയുടെ പാപ്പാനാണ് മുരളി. ആദ്യം കുത്തേറ്റ പപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠന്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.