അഞ്ചൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ; ലീഗ് സ്ഥാനാർഥി മത്സരിച്ചാൽ നോമിനേഷൻ പിൻവലിക്കുമെന്ന് നാല് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥികൾ

38 സ്ഥാനാർഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി

Update: 2025-11-21 15:05 GMT

കൊല്ലം: അഞ്ചലിൽ യുഡിഎഫിൽ പൊട്ടിത്തെറി. നേതൃത്വത്തിന് എതിരെ ഭീഷണിയുമായി 38 സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്ത്‌ അഞ്ചൽ ഡിവിഷൻ ലീഗിന് നൽകിയതിന് എതിരെയാണ് പ്രതിഷേധം. ലീഗ് സ്ഥാനാർഥി മത്സരിച്ചാൽ നോമിനേഷൻ പിൻവലിക്കുമെന്ന് നാല് പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ. 38 സ്ഥാനാർഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി

കോൺഗ്രസ്‌ നേതാവ് പിബി വേണുഗോപാലിനെ മത്സരിപ്പിക്കണം എന്നതാണ് ആവശ്യം. വാർഡിൽ വേണുഗോപാൽ പ്രചരണം തുടങ്ങിയിരുന്നു. ഇന്നലെയാണ് ഡിസിസി നേതൃത്വം സീറ്റ് ലീഗിന് നൽകിയത്. ലീഗിന് വേണ്ടി അഞ്ചൽ ബദറുദ്ദീൻ ആണ് മത്സരരംഗത്ത് ഉള്ളത്. 



Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News