പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം വേങ്ങര സ്വദേശിയായ 18-കാരനാണ് മരിച്ചത്

Update: 2025-07-27 16:11 GMT

മലപ്പുറം: സംസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വീണ്ടും മരണം. മലപ്പുറം വേങ്ങരയില്‍ 18-കാരനാണ് മരിച്ചത്. കണ്ണമംഗലം അച്ചനമ്പലം സ്വദേശി അബ്ദുല്‍ വദൂത്തിനാണ് ജീവന്‍ നഷ്ടമായത്.

വെട്ടുതോട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതം ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്. അറിയാതെ വൈദ്യൂതി ലൈനില്‍ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. KSEB യുടെ വീഴ്ച്ച ആണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. 

Advertising
Advertising

അതേസമയം, സംസ്ഥാനത്ത് ഷോക്കേറ്റ് ഇന്ന് മൂന്നു പേരാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പനിയിൽ നിന്ന് ഷോക്കേറ്റാണ് രണ്ടുപേരും മരിച്ചത്. തെങ്ങിൻ തോട്ടത്തിലെ മോട്ടർ പുരയിലേക്ക് കൊടുത്ത വൈദ്യുതി ലൈൻ പെട്ടിവീണാണ് പാലക്കാട്‌ ഓലശ്ശേരി കൊടുമ്പ് സ്വദേശി 72 കാരനായ മാരിമുത്തു മരിച്ചത്. 

തിരുവനന്തപുരം ആറ്റിങ്ങലിൽ പൂവൻപാറ സ്വദേശി ലീലാമണിയാണ് ഷോക്കേറ്റ് മരിച്ചത് . വീട്ടിലെ സർവ്വീസ് വയറിൽ നിന്നാണ് ഷേക്കേറ്റത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News