കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ചാലിയം സ്വദേശി കെ. സിറാജാണ് പിടിയിലായത്

Update: 2025-02-17 09:29 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജിനെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും.

രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡൽഹിയിൽ നിന്നും ഗോവയിലേക്ക് ട്രെയിനിൽ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനിൽ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആർക്കൊക്കെ എവിടെയൊക്കെ എത്തിക്കാനുള്ളതായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

ഇന്ന് രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽവെച്ച് 28 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും ബെംഗളൂരു വഴി കോഴിക്കോട്ടെത്തിച്ച് പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത, എറണാകുളം കളമശേരി സ്വദേശി ഷാജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News