അരയിടത്ത് പാലം ബസ് അപകടം; അപകടകാരണം അമിത വേഗത

ഡ്രൈവർക്കെതിരെ പോലിസ് കേസ് എടുത്തു

Update: 2025-02-05 15:36 GMT

കോഴിക്കോട് : അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിൽ ബസ് അമിത വേഗതയിലായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പ്. ബസിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഡ്രൈവർക്കെതിരെ പോലിസ് കേസ് എടുത്തു.

കോഴിക്കോട്-മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബൈക്കിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു മറിയുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News