പത്തനംതിട്ട പന്തളം അമൃത വിദ്യാലയത്തിലും പാദപൂജ;നൂറോളം വിദ്യാർഥികൾ പങ്കെടുത്തു

വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു

Update: 2025-07-14 07:10 GMT

പത്തനംതിട്ട: പത്തനംതിട്ട പന്തളം അമൃത വിദ്യാലയത്തിലും പാദപൂജ നടന്നു. നൂറോളം വിദ്യാർഥികൾ പാദപൂജയിൽ പങ്കെടുത്തു. വർഷങ്ങളായി തുടർന്നുവരുന്ന  ചടങ്ങാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

ഗുരുപൂജ അനുഷ്ഠാനത്തിന്റെ ഭാഗമായാണ് പന്തളം അമൃത വിദ്യാലയത്തിൽ പാദപൂജ നടത്തിയത്. അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ.

സംസ്ഥാനത്ത് വിവിധ സ്‌കൂളുകളിൽ നടന്ന പാദപൂജയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അമൃത വിദ്യാലയത്തിലും പൂജ നടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.

എന്നാൽ സ്‌കൂളുകളിലെ പാദപൂജയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഗവർണർ ആർലേക്കറിന്റേത്. ഗുരുപൂജ നമ്മുടെ സംസ്‌കാരമാണെന്നും സംസ്‌കാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും ആർലേക്കർ പറഞ്ഞു. ഇതിനെതിരെയും വിമർശനമുയർന്നിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News