ഗവർണർക്ക് തിരിച്ചടി; കെ.ടി.യു സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

അതിനിടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു

Update: 2023-03-17 08:11 GMT
Advertising

കൊച്ചി: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റുമായുള്ള നിയമപോരാട്ടത്തിൽ ഗവർണർക്ക് തിരിച്ചടി. സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതിനിടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.

സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേർണൻസിന്റെയും തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ തോമസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി.സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉപസമിതിയെ റദ്ദാക്ക ഇയതടക്കമുള്ള നടപടിയാണ് ഗവർണർ സ്വീകരിച്ചത്.



ഐ ബി സതീഷ് എംഎൽ എ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിനെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ശരിവെച്ചാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.അതിനിടെ സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നൽകി. സർക്കാരിന്റേത് ദുരുദ്ദേശത്തോടെ ഉള്ള നടപടയാണെന്നും കാരണം കാണിക്കൽ നോട്ടീസ് ക്രമവിരുദ്ധമാണെന്നുമാണ് ആരോപണം



Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News