നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ബാലചന്ദ്രമേനോന് ഇടക്കാല മുൻ‌കൂർ ജാമ്യം

ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്ന് ബാലചന്ദ്രമേനോൻ കോടതിയിൽ പറഞ്ഞു

Update: 2024-10-30 16:19 GMT
Editor : banuisahak | By : Web Desk

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ജസ്റ്റിസ് സി.എസ്.ഡയസ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. നവംബർ 21 വരെയാണ് ജാമ്യം.

നടന്നത് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്ന് ബാലചന്ദ്ര മേനോൻ കോടതിയിൽ പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News