Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ താറുമാറായി കേരള സര്‍വകലാശാല പ്രവര്‍ത്തനം. സിന്‍ഡിക്കേറ്റിനെ മറികടന്നുള്ള വൈസ് ചാന്‍സിലറുടെ തീരുമാനങ്ങളും ഇതിന് സിന്‍ഡിക്കേറ്റ് വഴങ്ങാത്തതുമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. വിദേശപര്യടനം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ താത്കാലിക
വി സി മോഹനന്‍ കുന്നുമ്മല്‍ ഇത് വരെയും സര്‍വ്വകലാശാലയിലേക്ക് എത്തിയിട്ടില്ല. ഇന്നും മോഹനന്‍ കുന്നുമ്മല്‍ സര്‍വ്വകലാശാലയില്‍ എത്താന്‍ സാധ്യതയില്ല. രജിസ്ട്രാറുടെ പ്രവര്‍ത്തനങ്ങള്‍ വി സി തടസ്സപ്പെടുത്തുന്നത് ദൈനംദിന ഫയല്‍ നീക്കങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കുന്നതാണ്.
നിയമപരമായ വഴി തേടാതെ വി സിയും, സിന്‍ഡിക്കേറ്റും രാഷ്ട്രീയ പോരാട്ടം മാത്രമാണ് തുടരുന്നത്. കേരള സര്‍വകലാശാലയിലെ വിഷയങ്ങള്‍ നിരീക്ഷിക്കുന്ന ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഇതുവരെയും ഒരു തീരുമാനവും കൈക്കൊണ്ടിട്ടിട്ടുമില്ല.