റോഡിലെ കുഴി വില്ലനായി; ദേശീയപാതയിൽ ബൈക്ക് യാത്രികൻ ലോറിക്കടിയിൽ പെട്ട് മരിച്ചു

റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നു

Update: 2022-08-13 15:03 GMT

ആലപ്പുഴ പുന്നപ്ര കുറവൻതോട് ദേശീയപാതയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി -28) ആണ് മരിച്ചത്. സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.

എറണാകുളം പറവൂരില്‍ മരം വീണ് നാലുവയസ്സുകാരന്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡരികിലുണ്ടായ മരം കടപുഴകി വീഴുകയായിരുന്നു.

Advertising
Advertising
Full View

പാലക്കാട് എലപ്പുള്ളി പാറയിലുണ്ടായ വാഹനാപകടത്തിൽ എലപ്പുള്ളി സ്വദേശി കവിത (32)ക്കാണ് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കിടെ ലോറി ഇടിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഇവരെ കോയമ്പത്തൂരിലേക്ക് മാറ്റി.

Full View

തളിപ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനായ ചെനയന്നൂർ ഭണ്ഡാരപ്പാറയിലെ മുഹമ്മദ് ഷബീറാണ് (28) മരിച്ചത്. കൂടെയുണ്ടായിരുന്ന സനീഷിന് ഗുരുതര പരിക്കേറ്റു. രാവിലെ ആലക്കോട് റോഡിൽ കുമ്മായച്ചൂളക്ക് സമീപമായിരുന്നു അപകടം നടന്നത്.

തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. സംഭവത്തിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർ ജീപ്പിൽ ഉണ്ടായിരുന്നു. ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് മറിയുകയായിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News