രാഷ്ട്രപതി മുതൽ സിനിമാതാരങ്ങൾ വരെ; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകൾ നേർന്നു.

Update: 2023-05-24 15:48 GMT

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് പിറന്നാൾ ആശംസ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകൾ നേർന്നു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ, കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, രാജിവ് ചന്ദ്രശേഖർ, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻകേന്ദ്ര മന്ത്രി സുരേഷ് പ്രഭു, രാജ്യസഭാംഗം രാജീവ് ശുക്ല എന്നിവരും ആശംസകൾ നേർന്നവരിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈകമ്മീഷണർ ബാരി ഒ ഫാരൽ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, കഥാകൃത്ത് ടി പത്മനാഭൻ, ഫുട്ബോൾ താരം സി.കെ വിനീത്, മന്ത്രിമാർ, വിവിധ എം.പിമാർ, എംഎൽഎമാർ, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖർ, വിവിധ മതമേലധ്യക്ഷന്മാർ എന്നിവരും മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News