കേരള സർവകലാശാല വിസി വിളിച്ച യോഗം ബഹിഷ്‌കരിച്ച് അധ്യാപകരും വകുപ്പ് ഡീനുമാരും

എൻഐആർഎഫ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം

Update: 2025-09-11 06:34 GMT

തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം ബഹിഷ്‌കരിച്ച് അധ്യാപകരും, വകുപ്പ് ഡീനുമാരും. എൻഐആർഎഫ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം. 75 പേരിൽ എട്ടുപേർമാത്രമാണ് യോഗത്തിനെത്തിയത്.

സിപിഐഎം അനുകൂല അധ്യാപക സംഘടന യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് അംഗങ്ങളെ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സെനറ്റ് ചേമ്പറിലായിരുന്നു യോഗം.

അതിനിടെ, ഇടഞ്ഞു നിൽക്കുന്ന സർവ്വകലാശാല വിസിമാരെ ആദരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണവും എത്തി. ദേശീയ റാങ്കിങ്ങിൽ ഇടം നേടിയ സർവ്വകലാശാല വിസിമാരെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദരിക്കുന്നത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെയും കാലിക്കറ്റ് സർവകലാശാല വിസി വി. രവീന്ദ്രനെയും ക്ഷണിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News