ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടും

ഉപഗ്രഹ സർവേയ്ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി ജനുവരി അഞ്ച് വരെ നീട്ടി

Update: 2022-12-20 14:28 GMT
Advertising

തിരുവനന്തപുരം; ബഫർ സോൺ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടുമാസത്തേക്ക് നീട്ടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതല യോഗത്തിൽ തീരുമാനം. ഉപഗ്രഹ സർവേയ്ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി ജനുവരി അഞ്ച് വരെ നീട്ടി. 

ഫീൽഡ് സർവേ നടത്താനുള്ള ധാരണയും ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. ഫീൽഡ് സർവേ എങ്ങനെ വേണമെന്ന് വിദഗ്ധ സമിതിയാണ് തീരുമാനമെടുക്കുക. വനം,റവന്യൂ,തദ്ദേശ വകുപ്പുകൾ ചേർന്ന് സർവേ നടത്താം എന്നാണ് സർക്കാർ ആലോചിക്കുന്നത്. 

അധികം വൈകാതെ കുടുംബശ്രീയെ കൊണ്ട് സർവേ നടത്താനാണ് ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അൽപസമയത്തിനുള്ളിൽ നടക്കുന്ന വിദഗ്ധ സമിതി യോഗത്തിലും നാളെ നടക്കുന്ന യോഗത്തിലും ചർച്ച ചെയ്യും.

സെപ്റ്റംബർ 30നാണ് ജസ്റ്റിസ് തോട്ടത്തിൽ വി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയെ വിഷയങ്ങൾ പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിയോഗിച്ചത്. എന്നാൽ പരാതികൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ സമിതിയുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ വനം റവന്യു,തദ്ദേശ മന്ത്രിമാരും,ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറലും പങ്കെടുത്തു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഹെല്‍പ് ഡസ്ക് രൂപീകരണത്തിന് നാളെ അടിയന്തര യോഗം ചേരുന്നുണ്ട്..115 വില്ലേജ് ഓഫീസര്‍മാരും വനം തദ്ദേശ,റവന്യൂ മന്ത്രിമാരും ഉദ്യോസ്ഥരും യോഗത്തില്‍ പങ്കെടുക്കും..

അതിനിടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സമവായ നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്..മന്ത്രിമാരായ ആന്‍റണി രാജുവും,റോഷി അഗസ്റ്റിനും കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി.പട്ടം ബിഷപ്പ് ഹൌസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ട് നിന്നു..സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ക്ലിമ്മിസ് കതോലിക്ക് ബാവയോട് മന്ത്രിമാര്‍ വിശദീകരിച്ചു


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News