'ബഫർ സോൺ സംസ്ഥാനത്ത് ആവശ്യമില്ല'; പിന്തുണയുമായി സിപിഎം കോഴിക്കോട് പ്രാദേശിക നേതൃത്വം

'കർഷകരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണം'

Update: 2022-12-20 05:30 GMT
Advertising

കോഴിക്കോട്: ബഫർ സോൺ സമരത്തിന് പിന്തുണയുമായി സിപിഎം കോഴിക്കോട് പ്രാദേശിക നേതൃത്വം. ബഫർ സോൺ സംസ്ഥാനത്ത് ആവശ്യമില്ല. കർഷകരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണം. നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സി പി എം കക്കയം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോൺ വേമ്പുവിള മീഡിയവണിനോട് പറഞ്ഞു. ഇത് തന്റെ മാത്രം നിലപാടല്ല. പലനേതാക്കൾക്കും ഈ നിലപാടാണ്. പലരും പേടികൊണ്ടാണ് പുറത്ത് പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബഫർ സോൺ വിഷയത്തിൽ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന്  കെപിസിസി ആവശ്യപ്പെട്ടു. ഉപഗ്രഹ സർവേയ്ക്ക് പകരം ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തണം എന്ന് ഡീൻ കുര്യാക്കോസ് എം പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ അന്തിമ നിയമം ആകാതിരിക്കാൻ സർക്കാരുകൾ ജഗ്രത കാട്ടണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ബഫർ സോണിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണുമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News