'സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകൾ കൊള്ളമുതൽ പങ്കുവയ്ക്കുന്ന കേന്ദ്രങ്ങൾ'- ടി.സിദ്ദിഖ്

കൊള്ള സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും സി.പി.എമ്മിന്റെ വളർത്ത് പുത്രന്മാരാണെന്നും ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു

Update: 2021-06-27 09:30 GMT

സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകൾ കൊള്ളമുതൽ പങ്കുവയ്ക്കുന്ന കേന്ദ്രങ്ങളാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ടി.സിദ്ദിഖ്. സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള സി.പി.എം-ഡി.വൈ.എഫ്.ഐ. ബന്ധം വളരെ ഗൗരവമേറിയതാണ്. അടിമുടി ക്വട്ടേഷൻവത്കരണം നടക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും ടി.സിദ്ദിഖ് ആരോപിച്ചു.

സ്വർണകടത്ത് കേസിൽ പൊലീസ് അന്വേഷിക്കുന്ന അർജുൻ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും പോലുള്ളവർ സി.പി.എമ്മിന്റെ ഡിഫൻസ് സ്ക്വാഡിൽ ഉള്ളവരാണ്. കൊള്ള സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും സി.പി.എമ്മിന്റെ വളർത്ത് പുത്രന്മാരാണെന്നും ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള സി.പി.എം-ഡി.വൈ.എഫ്.ഐ. ബന്ധം വളരെ ഗൗരവമേറിയതാണു. സ്വർണകടത്ത് കേസിൽ പോലീസ് അന്വേഷിക്കുന്ന അർജുൻ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും പോലുള്ളവർ സി.പി.എമ്മിന്റെ ഡിഫൻസ് സ്ക്വാഡിൽ ഉള്ളവരാണ്. സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകൾ കൊള്ളമുതൽ പങ്കുവയ്ക്കുന്നതിനുള്ള കേന്ദ്രങ്ങളാണിപ്പോൾ.

അടിമുടി ക്വട്ടേഷൻവത്കരണം നടക്കുന്ന പാർട്ടിയാണ് സി.പി.എം. കൊള്ള സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും സി.പി.എമ്മിന്റെ വളർത്ത് പുത്രന്മാരാണ്. ഒരിക്കലും പിരിയാൻ കഴിയാത്തത്ര ബന്ധമാണ് ക്വട്ടേഷൻ സംഘവുമായി സി.പി.എമ്മിനുള്ളത്‌. പാർട്ടിയെയും സർക്കാറിനെയും ഉപയോഗിച്ച്‌ എല്ലാ തോന്ന്യാസങ്ങളും ചെയ്യുകയാണു, പിടിക്കപെട്ടാൽ പാർട്ടി സംരക്ഷിക്കും എന്ന വിശ്വാസമാണു ഇത്തരം സംഘങ്ങളെ വളർത്തുന്നത്‌. കൊലപാതകങ്ങളുടേയും, സ്വർണ്ണക്കടത്തിന്റേയും, മയക്കു മരുന്നിന്റേയും കേന്ദ്രമായി പർട്ടി അധപ്പതിച്ചതിന്റെ നിരവധി തെളിവുകളാണു പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്നത്‌.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News