കശുവണ്ടി ഇറക്കുമതി അഴിമതി കേസ്; വിചാരണക്ക് അനുമതി നൽകിയ സ‍ർക്കാ‍‍ർ ഉത്തരവ് വിഡ്ഢിത്തമെന്ന് ഹൈക്കോടതി

കെ. ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യം ചുമത്തി

Update: 2026-07-08 06:19 GMT

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ കോടതിയലക്ഷ്യക്കേസിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വിചാരണാ അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് വിഡ്ഢിത്തമെന്ന് കോടതി പറഞ്ഞു. കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യം ചുമത്തി. പ്രതി ഉദ്യോഗസ്ഥരിലൂടെ വ്യവസായവകുപ്പ് ഭരിക്കുകയാണെന്നും കോടതി വിമർശിച്ചു.

അതിഗുരുതരമായ വിമർശനങ്ങളാണ് കോടതി സർക്കാരിനെതിരെ ഉയർത്തിയത്. നിലവിൽ ഇറക്കിയിരിക്കുന്ന വിചാരണ അനുമതി നൽകിയുള്ള ഉത്തരവ് വിഡ്ഢിത്തമാണ്. മുൻ സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ വിചാരണ അനുമതി നൽകുന്നില്ല എന്നതായിരുന്നു. അതായിരുന്നു കൂടുതൽ സ്വീകാര്യം, അതൊരു കൃത്യമായ നിലപാടാണ്.

ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നത് തങ്ങൾ വിചാരണക്ക് അനുമതി നൽകുന്നു. പക്ഷേ, സർക്കാർ ഈ വിചാരണ അനുമതി നൽകുന്നതിന് എതിരാണ് എന്നുകൂടി ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഇത്തരത്തിൽ അനുമതി നൽകുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ കാരണമാകും എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് കോടതി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. 'അവനവൻ കുരുക്കുന്ന കുഴിയിൽ വീഴുമ്പോൾ ഗുലുമാൽ' സിനിമാ​ഗാനം പരാമർശിച്ചായിരുന്നു കോടതി വിമർശനം 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News