'വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം'; വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔദ്യോഗിക ലോഗോയും പേരും പ്രകാശനം ചെയ്തു

അടുത്ത മാസം നാലിനാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്

Update: 2023-09-20 08:22 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്ന പേരിലാണ് തുറമുഖം ഇനി അറിയപ്പെടുക. അടുത്ത മാസം നാലിനാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ തിരുവനന്തപുരം എന്നത് കൂടി ചേർക്കണമെന്ന ആവശ്യമുയർന്നിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം തന്നെ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞത്. വിഴിഞ്ഞം തുറമുഖം പി.പിപി മോഡലിലാണെന്നും എന്നാൽ ഇതിലെ ആദ്യ പി പബ്ലിക് എന്നത് കേരളത്തിൻ്റെ പ്രത്യേകതയെന്ന് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മന്ത്രി പി.രാജീവ് പറഞ്ഞു.  തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് ഇന്നലെ എം. വിൻസന്റ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News