ഇടുക്കില്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോർട്ട്

രണ്ട് വർഷത്തിനിടെ നെടുങ്കണ്ടം ഉടുമ്പൻചോല എന്നിവിടങ്ങളിലായി ഏഴ് ശൈശവ വിവാഹങ്ങൾ നടന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ‌

Update: 2022-04-07 02:21 GMT

ഇടുക്കി ജില്ലയില്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോർട്ട്. പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് എഡിജിപി വിശദമായ അന്വേഷണത്തിന് നിർദേശം നൽകി. വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

രണ്ട് വർഷത്തിനിടെ നെടുങ്കണ്ടം ഉടുമ്പൻചോല എന്നിവിടങ്ങളിലായി ഏഴ് ശൈശവ വിവാഹങ്ങൾ നടന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ‌. ലോക്​ഡൗൺ സമയത്ത്​ കുട്ടികൾ വീടുകളിൽ കഴിഞ്ഞ സാഹചര്യത്തിലാണ് വിവാഹം നടന്നതെന്നാണ്​ വിവരം. നിയമ നടപടികളൊഴിവാക്കാൻ നിശ്ചയച്ചടങ്ങുകൾ നടത്തിയശേഷം തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തും. സമീപകാലത്ത് നെടുങ്കണ്ടത്ത് നടന്ന വിവാഹാലോചനക്കിടെ പ്രദേശവാസികൾ എതിര്‍പ്പുമായി രംഗത്തെത്തിയോടെയാണ് വിവരങ്ങള്‍ പുറത്തായത്.

Advertising
Advertising

ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ടുപൊലീസിനോട് റിപ്പോർട്ട് തേടുമെന്ന് ജില്ലയുടെ ചുമതലയുള്ള വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. ശൈശവ വിവാഹം തടയുന്നതിനാവശ്യമായ കർമ്മ പദ്ധതികൾ രൂപീകരിക്കുന്നതിനായി​ ഉടുമ്പൻ ചോലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ചൈൽഡ്​ പ്രൊട്ടക്ഷൻ യൂണിറ്റ്​ യോഗം വിളിച്ചിച്ചു​.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News