'പരാതി ഗൗരവതരം,നടപടിയുണ്ടാവും': എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ മുഖ്യമന്ത്രി

കുന്നപ്പിള്ളിക്കെതിരെ നടപടിയെടുക്കുമെന്ന നിലപാട് കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു

Update: 2022-10-18 14:43 GMT
Advertising

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായി കാര്യങ്ങളെല്ലാം മുന്നോട്ട് പോകുന്നുണ്ടെന്നും കേസിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തി.കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.യുവതിയുടെ പരാതി ഗൗരവതരമാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

എട്ടാം ദിനവും ഒളിവിൽ കഴിയുന്നതിനിടെയാണ് എൽദോസ് കുന്നപ്പള്ളിക്കെതിരെ വധശ്രമത്തിന് കൂടി കേസെടുക്കുന്നത്.. കോവളം സൂയിസൈഡ് പോയന്റിൽ വച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.. വധശ്രമത്തിന് പുറമെ വിവസ്ത്രയാക്കൽ വകുപ്പ് കൂടി ചേർത്തിട്ടുണ്ട്.. ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന പരാതിയിൽ യുവതിയുടെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തി.. ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. കോവളത്ത് യുവതിയെ രണ്ടാം തവണയും എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം കുന്നപ്പിള്ളിക്കെതിരെ നടപടിയെടുക്കുമെന്ന നിലപാട് കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു.

Full View

സൈബർ അധിക്ഷേപം സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിലും യുവതി പരാതി നൽകും . എംഎൽഎയുടെ ഡ്രൈവർ, മറ്റു ചില ജീവനക്കാർ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. യുവതിയെ നാളെ പെരുമ്പാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.. എംഎൽഎയുടെ വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരുടെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു..

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News