നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ .സുധാകരൻ

ഏഴുമാസമായി മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

Update: 2023-08-20 08:07 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നലെ ലക്ഷ്യം.വിവാദം ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും  അദ്ദേഹം  പറഞ്ഞു.

ബി.ജെ.പിയുടെ അഴിമതി പണത്തിനു സിപിഎം കാവലിരിക്കുകയാണ് ,സിപിഎമ്മിന്റെ അഴിമതി പണത്തിനു ബി.ജെ.പിയും കാവലിരിക്കുന്നെന്നും സുധാകരൻ പറഞ്ഞു.

Full View

അതേസമയം, മുഖ്യമന്ത്രി ഏഴുമാസമായി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുടർഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹം മോദിക്ക് പഠിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

'മകൾക്കും മകനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മിണ്ടുന്നില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. വീണക്കെതിരെ ഉയർന്നത് ആരോപണമല്ല. ട്രിബ്യൂണൽവിധിയാണ്. ട്രിബ്യൂണൽ വിധി മന്ത്രി റിയാസ് പ്രതിപക്ഷ ആരോപണമാക്കി മാറ്റി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുകയാണ്. മാത്യുകുഴൽനാടനെതിരെ മോദി ശൈലിയിൽ വേട്ട നടക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News