സർക്കാറിന്റെ ജനപിന്തുണ വർധിച്ചു; നല്ല രീതിയിൽ പ്രവർത്തിച്ചു എന്നാണ് വിശ്വാസം: മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ മികച്ച നേട്ടം സർക്കാറിന്റെ ജനപിന്തുണ വർധിച്ചതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി

Update: 2022-05-20 13:08 GMT

തിരുവനന്തപുരം: രണ്ടാമൂഴത്തിൽ സർക്കാറിന്റെ ജനപിന്തുണ വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഉത്തരവാദിത്വം നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ട് നൂറുദിന പരിപാടി പൂർത്തിയാക്കി. ലൈഫ് പദ്ധതിയിൽ 2,95,000 വീടുകൾ പൂർത്തീകരിച്ചു. അടുത്ത മാസത്തോടെ ഇത് മൂന്ന് ലക്ഷമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറു വർഷം കൊണ്ട് 4,7030 പട്ടയം വിതരണം ചെയ്തു. കെ ഫോൺ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. ഓരോ മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകി. സർക്കാർ അധികാരത്തിൽ വന്ന ശേഷം 22,345 പേർക്ക് പിഎസ്‌സി വഴി നിയമന ശിപാർശ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ടൂറിസം മേഖലയിൽ ആഭ്യന്തര സഞ്ചാരികൾ 51 ശതമാനം വർധിച്ചു. 1186 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ഏറെക്കാലത്തെ ആവശ്യമായിരുന്ന കെഎഎസ് യാഥാർഥ്യമാക്കി 105 പേർക്ക് നിയമനം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം വർഷത്തിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News