വടകര തെരഞ്ഞെടുപ്പിൽ വിദ്വേഷ പ്രചാരണം: ​ഗവ. കോളജ് അധ്യാപകനെതിരെ പരാതി

വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

Update: 2024-05-24 15:27 GMT

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട ഗവ. കോളജ് അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയസൻസ് കോളജിലെ അസോ. പ്രൊഫ. കെ. അബ്ദുല്‍ റിയാസിനെതിരെ യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

ഇയാൾക്കെതിരെ വകുപ്പ് തലത്തിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കോളജീയറ്റ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയത്.

കോളജിൽ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകന്‍ സമൂഹത്തില്‍ വിദ്വേഷപ്രചാരണം നടത്തും വിധം പോസ്റ്റിട്ടത് അച്ചടക്ക ലംഘനവും അധാർമികവുമായ നടപടിയാണ്. അധ്യാപകന്റെ പ്രവൃത്തിയുടെ ഗൗരവം പരിഗണിച്ച് വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Advertising
Advertising

 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News