ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; ആലപ്പുഴയില്‍ സൈനികൻ അറസ്റ്റിൽ

രാജധാനി എക്‌സ്പ്രസിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

Update: 2023-03-18 10:36 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട കടപ്ര സ്വദേശിയായ പ്രതീഷ് കുമാറിനെ ആർപിഎഫാണ് പിടികൂടിയത്. മണിപ്പാൽ സർവകലാശാലയിൽ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി.

രാജധാനി എക്‌സ്പ്രസിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജമ്മു കശ്മീരിൽ സൈനികനായ പ്രതീഷ് യാത്രയ്ക്കിടയിൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Advertising
Advertising

തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ യുവതിയെ മദ്യലഹരിയിലാണ് വീട്ടുകാർ കണ്ടത്.  തുടർന്ന് തിരുവനന്തപുരം റെയിൽവേ പൊലീസിൽ പരാതി നൽകി. പരാതി ആലപ്പുഴയിലെ ആർപിഎഫിന് കൈമാറുകയും ചെയ്തു. ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് പ്രതീഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News