പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചതായി പരാതി

ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി

Update: 2022-12-25 05:45 GMT

പാലക്കാട്: പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചതായി പരാതി. ആനവായ് ഊരിലെ മുത്തുവാണ് പരാതിയുമായി എത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി.

ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് പല്ലിന് തകരാർ വന്നത്. പണമില്ലാത്തത് കൊണ്ടാണ് ചികിത്സിച്ചു നേരെയാക്കാത്തതെന്നും മുത്തു പ്രതികരിച്ചു. ഏറെ പ്രയ്തനിച്ചും ആശിച്ചും എത്തിയ ജോലി കയ്യകലെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് മുത്തുവും കുടുംബവും.

''ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഞാൻ അപേക്ഷിച്ചിരുന്നു. പരീക്ഷയും ഫിസിക്കൽ ടെസ്റ്റും പാസായി. എന്നാൽ ഉന്തിയ പല്ലാണെന്ന് പറഞ്ഞ് എന്നെ നിഷേധിക്കുകയായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ 20 ദിവസം കൊണ്ട് ചികിത്സിച്ച് നേരെയാക്കാമെന്ന് പറഞ്ഞു. എന്നാൽ അതിനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല ഞാൻ''- മുത്തു പറഞ്ഞു

Advertising
Advertising

വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ശക്തമായ നടപടി വേണമെന്നും എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. പ്രാകൃതമായ നടപടി മറ്റാരെയെങ്കിലും സഹായിക്കാനാകുമെന്നും പി.എസ്.സി ചെയർമാന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News