ഡി.സി.സി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവം; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്

Update: 2022-06-26 05:05 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം ഡി.സി.സി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാഹീനെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. എറണാകുളം സെൻട്രൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ഡി.സി.സി ഓഫീസിലെ കോൺഗ്രസ് പതാക കത്തിച്ചത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News