ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മുമ്പില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും

Update: 2025-07-01 02:12 GMT

തിരുവന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം ഇന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍വഹിക്കും. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മുന്നിലും ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളത്ത് സമരത്തില്‍ പങ്കെടുക്കും.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News