മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ കോൺഗ്രസ് ഭയപ്പെടുത്തുന്നു: ഇ.പി ജയരാജൻ

സമരാഗ്നിയിലേക്ക് കോൺഗ്രസ് ലീഗിനെ അടുപ്പിക്കുന്നില്ല. ഇത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും ജയരാജൻ പറഞ്ഞു.

Update: 2024-02-25 11:11 GMT
Advertising

കൊച്ചി: മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ കോൺഗ്രസ് ഭയപ്പെടുത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അർഹതപ്പെട്ടത് നേടിയെടുക്കാൻ ലീഗിന് സാധിക്കുന്നില്ല. കോൺഗ്രസ് ലീഗിനെ വട്ടംകറക്കുകയാണ്. മൂന്നിൽ കൂടുതൽ സീറ്റിന് ലീഗിന് അർഹതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റക്ക് നിന്നാൽ ജയിക്കാനുള്ള ശക്തിയില്ല. ലീഗ് ഒറ്റക്ക് മത്സരിച്ചാലും സീറ്റുകൾ ലഭിക്കുമെന്നും ഇ.പി ജയരാൻ പറഞ്ഞു.

സമരാഗ്നിയിലേക്ക് കോൺഗ്രസ് ലീഗിനെ അടുപ്പിക്കുന്നില്ല. ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണത്. എന്തും പറയാമെന്നതാണ് ഇപ്പോൾ കോൺഗ്രസിലെ അവസ്ഥ. ഒടുവിൽ സഹോദരങ്ങളാണെന്ന് പറയുന്നതാണ് അവരുടെ രീതി. ഇങ്ങനെയൊരു മുന്നണിക്ക് കീഴിൽ അണിനിരക്കണോ എന്ന് പ്രവർത്തകർ ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News