ആ 'ബോംബ്' പൊട്ടുമോ?; പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകം മാത്രമായിരുന്നു പ്രതിപക്ഷ നേതാവിന്റേത് എന്നായിരുന്നു സിപിഎമ്മും ബിജെപിയും വിലയിരുത്തിയത്. എന്നാൽ അങ്ങനെയല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കുമെതിരായ പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോൺഗ്രസ്. അധികം താമസിയാതെ വിവരങ്ങൾ പുറത്ത് വരുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, തങ്ങൾക്കൊന്നിനെയും ഭയമില്ലെന്ന രീതിയിൽ സതീശന്റെ ഭീഷണിയോട് എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. കോർ കമ്മിറ്റി അംഗത്തിനെതിരായ സന്ദീപ് വാര്യരുടെ ഭീഷണി അവരുടെ കുടുംബകാര്യമെന്നാണ് ബിജെപി നേതാക്കളുടെയും നിലപാട്.
രാഹുൽ മാങ്കൂട്ടത്തിൽ സംഭവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകം മാത്രമായിരുന്നു പ്രതിപക്ഷ നേതാവിന്റേത് എന്നായിരുന്നു സിപിഎമ്മും ബിജെപിയും വിലയിരുത്തിയത്. എന്നാൽ അങ്ങനെയല്ലന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടേക്കാനിടയുണ്ട്.