കണ്ണൂർ സർവകലാശാലയിലെ വിവാദ ഉത്തരവ്; പിൻവലിക്കാൻ തീരുമാനം
സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയോഗിച്ച വിസിയുടെ ഉത്തരവാണ് പിൻവലിക്കുക
Update: 2025-06-05 10:03 GMT
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചതായി ഉത്തരവിനെതിരെ സമരം ചെയ്ത എസ് എഫ് ഐ അറിയിച്ചു. സിൻഡിക്കേറ്റ് യോഗത്തിൽ വിസി തീരുമാനം അറിയിച്ചതായി എസ്എഫ്‌ഐ അറിയിച്ചു.
ബുധനാഴ്ചയാണ് സർവകലാശാല വിവാദ ഉത്തരവിറക്കിയത്. സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയോഗിച്ച വിസിയുടെ ഉത്തരവാണ് പിൻവലിക്കുക. പരിപാടികളിൽ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കുകയാണ് സമിതിയുടെ ചുമതല. ആർഎസ്എസിനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചതെന്ന് ആരോപിച്ചാണ് ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്ത് വന്നത്.
watch video: