ബഫർസോണിൽ അനുനയ നീക്കവുമായി സി.പി.എം; എ.കെ ബാലൻ മതമേലധ്യക്ഷൻമാരെ സന്ദർശിച്ചു

പാലക്കാട് രൂപത ബിഷപ്പ്, സുൽത്താൻപേട്ട ബിഷപ്പ് എന്നിവരെയാണ് എ.കെ ബാലൻ സന്ദർശിച്ചത്.

Update: 2023-01-03 09:42 GMT

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ അനുനയ നീക്കവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ മതമേലധ്യക്ഷൻമാരുമായി ചർച്ച നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധത്തിനാണ് മലയോരമേഖലയിലുള്ളവർ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 14ന് അട്ടപ്പാടിയിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ കിഴക്കൻഞ്ചേരി, അലനല്ലൂർ, കോട്ടോപ്പാടം തുടങ്ങിയ പഞ്ചായത്തുകളിലും വലിയ പ്രതിഷേധത്തിന് തീരുമാനമെടുത്തിട്ടുണ്ട്.

Advertising
Advertising

ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ മുതിർന്ന നേതൃത്വം തന്നെ അനുനയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട് രൂപത ബിഷപ്പ്, സുൽത്താൻപേട്ട ബിഷപ്പ് എന്നിവരെയാണ് എ.കെ ബാലൻ സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിക്കാൻ സർക്കാറിനാവുന്നില്ലെന്നും ഇതിന് ശക്തമായ ഇടപെടലുണ്ടാവണമെന്നും ഇവർ എ.കെ ബാലനെ അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News