Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. ക്രൈംബ്രാഞ്ചാണ് രാഹുലിന് എതിരെ കേസ് എടുത്തത്. സ്വമേധയായാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്.
രാഹുലിന് എതിരായ പരാതികളില്‍ വിശദ പരിശോധനക്ക് ഡി ജി പി നിർദേശം നൽകിയിരുന്നു. പരാതിക്കാരെ കണ്ടെത്താനും ആലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് നീക്കം.
രാഹുലിന് എതിരെ നിരവധി ശബ്ദരേഖകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ്. കൃത്യമായ നിയമവശങ്ങളെക്കുറിച്ച് വ്യക്തമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.