പീഡനക്കേസ് പ്രതികളെ നേതാക്കൾ സംരക്ഷിക്കുന്നു; സിപിഎം തിരുവല്ല ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം

വനിത നേതാവിനെ പീഡിപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ- ഏരിയ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിമർശം. സ്ത്രീ പീഡന പരാതി ഒതുക്കി തീർക്കാനും പ്രതികൾക്ക് ഒളിത്താവളമൊരുക്കാനും നേതാക്കൾ കൂട്ട് നിന്നെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

Update: 2021-12-14 15:44 GMT

സിപിഎം തിരുവല്ല ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. വനിത നേതാവിനെ പീഡിപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ- ഏരിയ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിമർശം. സ്ത്രീ പീഡന പരാതി ഒതുക്കി തീർക്കാനും പ്രതികൾക്ക് ഒളിത്താവളമൊരുക്കാനും നേതാക്കൾ കൂട്ട് നിന്നെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

പാർട്ടി ഓഫീസിൽ നേതാക്കളുടെ അറിവോടെയാണ് പ്രതികൾ ഒളിവിൽ താമസിച്ചതെന്നും വിമർശനമുയർന്നു. കേസിലെ രണ്ട് പ്രതികൾ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെയും പ്രതിനിധികൾ ചോദ്യം ചെയ്തു.

സന്ദീപ് കൊലപാതകത്തിൽ പൊലീസ് സ്വീകരിച്ച നിലപാടിനെതിരെയും പാർട്ടി അംഗങ്ങളുടെ വിമർശനമുണ്ടായി. വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഏരിയാ - ജില്ലാ നേതൃത്വങ്ങൾ ഒരുമിച്ച് പോകണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News