കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിക്കും; ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽനിന്ന് തിരിച്ചയക്കും: സിപിഎം ജില്ലാ സെക്രട്ടറി

സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാൻ ശ്രമിയ്ക്കുന്ന കോൺഗ്രസിനെ, ഇന്ത്യയിലെ ജനങ്ങൾ പിഴുതെടുക്കയാണ്.

Update: 2022-03-19 02:31 GMT

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇടുക്കി എംപി ഡീൻ കുര്യാക്കോസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാൻ ശ്രമിയ്ക്കുന്ന കോൺഗ്രസിനെ, ഇന്ത്യയിലെ ജനങ്ങൾ പിഴുതെടുക്കയാണ്. കേരളത്തിന്റെ വികസനം തടയുന്നതിനായി, ആളുകളെ സംഘടിപ്പിക്കാൻ ബിജെപിയും കോൺഗ്രസും ഒത്തു ചേരുന്നു. മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോൺഗ്രസുകാർ, സമരത്തിനിടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertising
Advertising

തന്നെ കവലച്ചട്ടമ്പിയെന്ന് വിശേഷിപ്പിച്ച ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് തിരിച്ചയക്കും. പാർട്ടിയെ സംരക്ഷിക്കാൻ കവലച്ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കിൽ അത് അണിയാൻ മടിയില്ലെന്നും സി.വി വർഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ജീവൻ സിപിഎം നൽകുന്ന ദാനമാണെന്ന സി.വി വർഗീസിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെയാണ് ഡീൻ കുര്യാക്കോസ് വിമർശനമുന്നയിച്ചത്. സുധാകരന്റെ രോമത്തിന്റെ വിലപോലും ജനം വർഗീസിന് നൽകിയിട്ടില്ലെന്ന് ഡീൻ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News