നവീൻ ബാബുവിന്റെ മരണം; കേസ് പക്ഷപാതമെന്നതിന് തെളിവ് ഹാജരാക്കണം, കുടുംബത്തോട് കോടതി
കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ
Update: 2024-12-06 08:48 GMT
എറണാകുളം: നവീൻ ബാബുവിന്റെ മരണത്തിലെ സിബിഐ അന്വേഷണ ഹരജിയിൽ അടുത്ത വ്യാഴാഴ്ച ഹൈക്കോടതി വാദം കേൾക്കും. അന്വേഷണം ശരിയായ ദിശയിലെന്നും സിബിഐ വേണ്ടെന്നും സർക്കാർ വാദിച്ചു. കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐയും വ്യക്തമാക്കി.
എന്നാൽ കേസ് ഏറ്റെടുക്കാൻ സിബിഐ തയ്യാറാണോ എന്നല്ല നോക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമാണോ എന്നാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
കേസിൽ ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകിയാൽ മതിയോ എന്ന് നവീൻ ബാബുവിന്റെ ഭാര്യയോട് ഹൈക്കോടതി ചോദിച്ചു. അന്വേഷണം പക്ഷാപാതപരമെന്ന് ബോധ്യപ്പെടുത്താൻ തെളിവുകൾ ഹാജരാക്കണമെന്നും കോടതി കുടുംബത്തോട് ആവശ്യപ്പെട്ടു. ഹരജി 12ാം തിയതിയിലേക്ക് പരിഗണിക്കുന്നത് മാറ്റി.
വാർത്ത കാണാം -